ഹൈദരബാദ് : മുപ്പതുവയസുള്ള മകൻ മരിച്ചതറിയാതെ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം . കാഴ്ച പരിമിതിയുള്ള വയോധികരാണ് മകന്റെ കൂടെ വീട്ടിൽ കഴിഞ്ഞത്. ഹൈദരബാദിലാണ് സംഭവം.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ വിവരം പോലിസിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
വയോധികരായ മാതാപിതാക്കൾ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല എന്ന് വയോധികർ പറഞ്ഞു. പോലീസ് വീട്ടിലെത്തിയപ്പോൾ വയോധികർ അർധബോധാവസ്ഥയിലായിരുന്നു.
ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയത് പോലീസ് എത്തിയാണ്. ഇവർക്ക് മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തനായി അയക്കുകയും ചെയ്തു.
ദമ്പതികളുടെ മൂത്ത മകനെ വിവരം അറിയിക്കുകയും മാതാപിതാക്കളെ അയാളുടെ സംരക്ഷണത്തിലാക്കിയതായും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post