തിരുവനന്തപുരം : എല്ലാം പറയുന്നത് കേട്ട് എടുത്തുചാടാൻ ഇനി ഇല്ല എന്നാണ് തീരുമാനം എന്ന് കെ മുരളീധരൻ. 2026ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കില്ല. ഇനി 2029 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാത്രമായിരിക്കും മത്സരിക്കുക. തോൽവി മുന്നിൽ കാണുന്ന തിരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി തന്നെ ഉറപ്പായും മത്സരിപ്പിക്കും എന്നും കെ മുരളീധരൻ വ്യക്തമാക്കി.
അതേസമയം കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പമാണ് നിൽക്കേണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ചതിയന്മാരുടെ പാർട്ടിയാണ്. ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണമെന്നും എ കെ ബാലന്‍ സൂചിപ്പിച്ചു.
Discussion about this post