കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജയിലിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസ് ദിവ്യയെ അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെ ആണ് ജയിലിലേക്ക് എത്തിച്ചത്. പുള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയെ പാർപ്പിച്ചിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പി പി ദിവ്യയെ രണ്ടാഴ്ചത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയോടെ ആയിരുന്നു ദിവ്യയെ വൈദ്യ പരിശോധനയ്ക്കും മജിസ്ട്രേറ്റിന് മുമ്പിലും ഹാജരാക്കിയിരുന്നത്. തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതോടെ പുള്ളിക്കുന്ന് വനിത ജയിലിലേക്ക് എത്തിച്ചു.
അതേസമയം പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന് ദിവ്യയുടെ അഭിഭാഷകർ വ്യക്തമാക്കി. ദിവ്യയുടെ ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് എഡിഎം നവീൻ ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കേസിൽ കക്ഷിചേരും.
Discussion about this post