കൊച്ചി:സംസ്ഥാന അവാർഡ് ജേതാവും, തല്ലുമാല, ഉണ്ട സിനിമകളുടെ എഡിറ്ററുമായ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ് എന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക പ്രതികരിച്ചു. നിഷാദിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും സംഘടന അനുശോചിച്ചു.
നിലവിൽ സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. നവംബർ 14-ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്.
ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, വൂൾഫ് , ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ
Discussion about this post