ബംഗളൂരു : നടൻ ദർശന് ഇടക്കാല ജാമ്യം അനുവധിച്ച് കർണാടക ഹൈക്കോടതി. ആരാധകനെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം കിട്ടിയിരിക്കുന്നത്. ചികിത്സക്കായി ആറുമാസത്തേക്കാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇരുകാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിനി പരിഹാരമായി ഓപ്പറേഷൻ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് ദർശൻ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഏഴുദിവസത്തിനുള്ളിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോർട്ടും സമർപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം നൽകിയിരിക്കുന്നത്.
സാമൂഹികമാദ്ധ്യങ്ങളിലൂടെ ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങൾ അയച്ചു എന്നരോപിച്ച് ആരാധകനായ രേണുക സ്വാമിയെ നടൻ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
Discussion about this post