ന്യൂഡൽഹി : ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ദീപാവലി ഓഫറുമായി എത്തിയിരിക്കുകയാണ്. നിലവിലുള്ള റീചാർജ് പ്ലാനിലെ വില വെട്ടിക്കുറച്ചാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. അതും ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനിലാണ് ഓഫറും ലഭ്യമാക്കിയിരിക്കുന്നത്.
1999 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിനാണ് പുതിയ ഓഫർ കൊണ്ടുവന്നിരിക്കുന്നത്. 2024-ലെ ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുന്നത്. 1999 രൂപ പ്ലാനിന് ഇപ്പോൾ 100 രൂപ കിഴിവോടെ 1899 രൂപയാക്കി. വില മാറ്റം BSNL ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 28 മുതൽ ബിഎസ്എൻഎൽ ദീപാവലി ഓഫർ ലഭ്യമായി തുടങ്ങി. 2024 നവംബർ 7 വരെ ഈ വിലയിൽ പ്രീ-പെയ്ഡ് പ്ലാൻ ലഭ്യമാകുന്നതാണ്.
പ്ലാനിൽ ടെലികോം കമ്പനി 600GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒരു വാർഷിക പ്ലാനാണെന്നത് എല്ലാവർക്കും അറിയാം. 365 ദിവസത്തേക്ക് വേറെ പ്ലാനുകളെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
ഇതിൽ ടെലികോം കമ്പനി അൺലിമിറ്റഡ് വോയ്സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. 100 എസ്എംഎസ് ദിവസവും ലഭിക്കുന്ന പ്ലാനാണിത്. അതുപോലെ ബേസിക് എസ്എംഎസ് ഓഫറും ബിഎസ്എൻഎൽ തരുന്നു. വില കുറഞ്ഞ ഈ വാർഷിക പ്ലാനുകളിൽ അധികമായി ചില ആനുകൂല്യങ്ങൾ കൂടിയുണ്ട്. ഗെയിമുകളും മ്യൂസിക്കുമെല്ലാം ഈ പ്രീപെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് നേടാം. 1899 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനെന്ന് തന്നെ പറയാം.
Discussion about this post