ന്യൂഡൽഹി : ദീപാവലി ആഘോഷിക്കാനായി പടക്കം പൊട്ടിക്കരുത് എന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പടക്കം പൊട്ടിക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗമായി കാണേണ്ടതില്ല. പടക്കം പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കും. അതിനാൽ മുന്നറിയിപ്പ് നൽകുകയാണ് എന്നും കെജ്രിവാൾ അറിയിച്ചു.
മതവികാരമല്ല, പൊതുജനാരോഗ്യത്തെ മുൻനിർത്തിയാണ് പടക്കം പൊട്ടിക്കരുത് എന്ന് ആവശ്യപ്പെടുന്നത് എന്നും കെജ്രിവാൾ അറിയിച്ചു. മതവികാരത്തെക്കാളും പാരമ്പര്യത്തേക്കാളും വലുതാണ് ആരോഗ്യം. പടക്കം പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുട്ടികളെയും വൃദ്ധജനങ്ങളെയും എല്ലാം ദോഷകരമായി ബാധിക്കും. അതിനാൽ ഇത്തവണ ദീപാവലി ആഘോഷിക്കുന്ന ഡൽഹിയിലെ പൊതുജനങ്ങൾ പടക്കം പൊട്ടിക്കാതിരിക്കാൻ നോക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി സർക്കാർ ഏർപ്പെടുത്തിയ പടക്കം നിരോധനം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്ന സാഹചര്യത്തിൽ ആണ് അരവിന്ദ് കെജ്രിവാൾ പത്രസമ്മേളനത്തിലൂടെ വിശദീകരണം നൽകിയത്. പടക്കം നിരോധനം നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം മോശമാകുന്നത് ചെറുക്കാനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ്. നിരോധനത്തെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
Discussion about this post