സ്മാർട്ട് ഫോൺ കമ്പനികൾ മത്സരിച്ച് കീപാഡ് ഫോണുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാറെഡ്മി ഫൈവ് ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന നൂതന കീപാഡ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുകയാണ്. നിരവധി ഫീച്ചറുകളുള്ള ഫോണാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
2.2ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്സൽ റെസലൂഷൻ, പഞ്ച്-ഹോൾ ഡിസ്പ്ലേയുള്ള ബെസൽ-ലെസ് ഡിസൈൻ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് മറ്റൊന്ന്. 4K വിഡിയോ പ്ലേബാക്കിനെ പിന്തുണയ്ക്കുന്ന ഡിസ്‌പ്ലേ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
6000mAh ബാറ്ററി പായ്ക്ക് ആണ് മറ്റൊരു പ്രത്യേകത. 90 മിനിറ്റിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന 10 വാട്ട് ചാർജറും ഇതോടൊപ്പം ഉണ്ടായേക്കും. പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ കഴിയുന്ന തരത്തിലായിരിക്കും ക്യാമറയുടെ സവിശേഷതകൾ.
1,999 മുതൽ 2,999 രൂപയുമാണ് ഫോണിന്റെ വില. കൂടാതെ 1,000 മുതൽ 3,000 രൂപ വരെ കിഴിവുകൾ ഉൾപ്പെടെയുള്ള പ്രത്യേക ലോഞ്ച് ഓഫറുകൾക്കും സാധ്യതയുണ്ട്. 999-1,499 റേഞ്ചിൽ ഫോൺ ലഭ്യമായേക്കും. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും 2025 ജനുവരി അവസാനമോ 2025 ഫെബ്രുവരി അവസാനമോ ഫോൺ ലോഞ്ച് ചെയ്‌തേക്കും.
Discussion about this post