Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളത്തിൽ കണ്ടെത്തിയ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന 5 സസ്യങ്ങൾ

by Brave India Desk
Oct 30, 2024, 04:06 pm IST
in Kerala, Science
Share on Facebook
Tweet
WhatsAppTelegram

ദക്ഷിണേന്ത്യയുടെ അന്തരീക്ഷ താപനില, കാലാവസ്ഥ എന്നിവയുൾപ്പെടെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജൈവവൈവിധ്യ കലവറയാണ് പശ്ചിമഘട്ടം. പലതരം ധാതുപഥാർത്ഥങ്ങളും പ്രകൃത വിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് ഇവിടം. വർഷം തോറും വിവിധയിനം സസ്യങ്ങൾ ഈ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്താറുണ്ട്.

മലയാളികളായ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിൽ പ്രധാനമായും നേതൃതവം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ കണ്ടെത്തുന്ന സസ്യങ്ങൾക്ക് പേരിടുമ്പോൾ എപ്പോഴും എവിടെയെങ്കിലും ഒരു മലയാളി ടച്ച് ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ മലയാളികളുടെ പേരിൽ അറിയപ്പെടുന്ന അഞ്ച് പ്രധാനപ്പെട്ട സസ്യങ്ങളെ കുറിച്ച് അറിയാം…

Stories you may like

‘ജെൻസികളെ കേൾക്കാൻ കോൺഗ്രസിന് കഴിഞ്ഞുവോ എന്ന് സ്വയം പരിശോധിക്കണം;  വിമർശനവുമായി ശശി തരൂർ

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

അരുണ്ടിഴനെല്ല പ്രദീപിയാന

പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിന്നും കണ്ടെത്തിയ പുൽ വർഗത്തിൽപെട്ട ഒരു സസ്യമാണ് അരുണ്ടിനെല്ല പ്രദീപിയാന. പ്രശസ്ത സസ്യ ശാസ്ത്രജ്ഞനായ ഡോ. എകെ പ്രദീപിനോടുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പ്രദീപിയാന എന്ന വർഗനാമം നൽകിയത്. ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഈ സസ്യങ്ങളുടെ പുഷ്പിതകാലം. പാറമടകളിലെ പുൽമേടുകളിൽ 30 മുതൽ 150 സെന്റീമീറ്റർ വരെ ഉയരത്തിലാണ് ഈ സസ്യം വളരുക.

ടൈലോഫോറ ബാലകൃഷ്ണാനി

വയനാടൻ മലനിരകളിൽ ഡിവൈഎസ്പി റാങ്കിൽ ഒരു ചെടി വളരുന്നുണ്ട്. അതാണ് ടൈലോഫോറ ബാലകൃഷ്ണാനി. വള്ളപ്പാല വർഗത്തിൽ പെടുന്നതാണ് ടൈലോഫോറ ബാലകൃഷ്ണാനി. കാസർകോട് വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന ഡോ വി ബാലകൃഷ്ണന്റെ പേരിലാണ് ടൈലോഫോറ ബാലകൃഷ്ണാനി അറിയപ്പെടുന്നത്. സസ്യസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ ബാലകൃഷ്ണൻ ഡോ എംഎസ് സ്വാമിനാഥന്റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി നേടിയിട്ടുണ്ട്. വയനാട് പുത്തൂർവയൽ എംഎസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മെമ്പർ കൂടിയാണ്. പോലീസിൽ നിന്നും ഇടവേളയെടുത്താണ് അദ്ദേഹം എംഎസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിലെ മേധാവിയായി പ്രവർത്തിച്ചത്.

ഇംപേഷ്യൻസ് വീരപഴശ്ശി

വെളുത്ത പൂക്കളുള്ള ഒരു ചെടിയാണ് ഇംപേഷ്യൻസ് വീരപഴശ്ശി. നിത്യഹരിത വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 2010ൽ വയനാട്ടിലെ കൽപ്പറ്റ, കുറിച്യർമല വനമേഖലകളിൽ ആണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്. കേരളവർമ പഴശ്ശിരാജയോടുള്ള ആദരസൂചകമായാണ് ഇങ്ങനെയൊരു പേര് ഈ ചെടിക്ക് നൽകിയത്. വലുതും ചെറുതുമായ മരങ്ങളിൽ ചുറ്റിപ്പിടിച്ച് വളരുന്ന ഇവയ്ക്ക് 15 സെന്റിമീറ്റർ ഉയരം മാത്രമാണ് ഉണ്ടാവുക. രണ്ട് മാസം മാത്രമാണ് ഈ ചെടിയുടെയും പൂക്കളുടെയും ആയുസ്.

യുട്രികുംലറിയ സുനിലി

കോട്ടക്കൽ ആര്യവൈദ്യശാല നടത്തിയ പഠനത്തിൽ നെല്ലിയാമ്പതി മലനിരകളിൽ നിന്നും കണ്ടെത്തിയ സസ്യമാണ് യുട്രികുംലറിയ സുനിലി. മാല്യങ്കര എസ്എസ്എം കോളേജിലെ റിസർച്ച് ഗൈഡായ സിഎസ് സുനിലിനോടുള്ള ആദര സൂചകമായാണ് യുട്രികുംലറിയ സുനിലി
എന്ന പേര് ഈ സസ്യത്തിന് നൽകിയത്. 20 സെന്റീമീറ്റർ ഉയരത്തിൽ മാത്രമാണ് ഇവ വളരുക. നനഞ്ഞ പാറക്കൂട്ടജ്ങളിൽ കൂട്ടമായി കണ്ടെത്തുന്ന ഈ ചെടികളുടെ വേരുകളും ഇലകളും പ്രാണികളെ പിടിക്കുന്നതിനായി രൂപാന്തരം പ്രാപിച്ചവയാണ്. നീല നിറത്തിലുള്ള അതിമനോഹരമായ പൂക്കളാണ് ഇവയിലേത്.

ഇംപേഷ്യൻസ് ജോൺസിയാന

നിത്യഹരിത വനങ്ങളിലെ മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന സസ്യമാണ് ഇംപേഷ്യൻസ് ജോൺസിയാന. സമുദ്രനിരപ്പിൽ നിന്നും 1500- 1700 മീറ്റർ ഉയരത്തിലുളള പ്രദേശങ്ങളിലാണ് ഇംപേഷ്യൻസ് ജോൺസിയാന വളരുക. പ്രോഫസർ ജോൺസി ജേക്കബിന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്്. 15 മുതൽ 22 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിൽ പിങ്ക് നിറത്തലുള്ള പൂക്കളാണ് ഉണ്ടാവുക.

Tags: plantsWestern Ghat
Share7
Tweet
SendShare

Latest stories from this section

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

Discussion about this post

Latest News

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

‘വികസിത ഭാരതത്തിന്റെ ശില്പികൾ നിങ്ങൾ; പഠനം തുടരുന്നവരാണ് വിജയിക്കുക!’: ഐ.ഐ.ടി ഡൽഹി ബിരുദദാന ചടങ്ങിൽ ജെൻസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി!

‘ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കെടാ! ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ വിട്ടിട്ടുണ്ട്; വീഡിയോ പങ്കുവെച്ച യുവാവ് കുടുങ്ങി

‘ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കെടാ! ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ വിട്ടിട്ടുണ്ട്; വീഡിയോ പങ്കുവെച്ച യുവാവ് കുടുങ്ങി

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ഉത്തരവ് പിൻവലിക്കണം ; ആവശ്യമുന്നയിച്ച് സി.പി.ഐ (എം)

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies