ബംഗളൂരു : ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്‌നി കാമിലയും ബംഗളൂരുവിൽ നിന്ന് മടങ്ങി . മൂന്നു ദിവസത്തെ സുഖചികിത്സ കഴിഞ്ഞാണ് ഇരുവരും മടങ്ങിയത്. ബുധനാഴ്ച രാവിലെ ഏഴിന് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിലായിരുന്നു മടക്കം.
നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും ബംഗളൂരുവിൽ എത്തിയത്. അതിനാൽ മാദ്ധ്യമങ്ങളെ വിവരം അറിയിച്ചിരുന്നില്ല. സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല, ദൃശ്യങ്ങളും പുറത്ത് വിടില്ല. ഒക്ടോബർ 26നാണ് ഇരുവരും എത്തിയത്.
വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹോൽത്ത് ആൻഡ് വെൽനസ് സെൻസറിലാണ് സുഖ ചികിത്സ നടത്തിയത്. വിവിധ തരം തെറാപ്പിയും യോഗയും ഉണ്ടായിരുന്നു.
2022ൽ രാജാവായി സ്ഥാനമേറ്റശേഷം ചാൾസ് മൂന്നാമന്റെ ആദ്യസന്ദർശനമാണിത്. നേരത്തേ ഒരുതവണ എത്തിയിരുന്നു. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവണമെന്റസ് യോഗത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിൽ എത്തിയത്.
Discussion about this post