നിരവധി ദോശ ഇനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നെയ്യ് റോസ്റ്റ്, മുട്ട ദോശ, പനീര്‍ ദോശ, ചിക്കന്‍ ദോശ, പാലക് ദോശ, നീര്‍ദോശ എന്നിങ്ങനെ എണ്ണമറ്റ ഒരു പട്ടികയാണ് ദോശഭേദങ്ങള്‍ക്കുള്ളത്. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ദോശകളില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഒരു തരം ചുട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അഹമ്മദാബാദില്‍ നിന്നുള്ള ഒരു തെരുവോരക്കടയിലെ സ്ത്രീ.
ഫുഡ് ബ്ലോഗറായ ജനക് ബര്‍ദോലിയയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്, ഈ ദോശയ്ക്ക് ‘ഹെലികോപ്റ്റര്‍ ദോശ’ എന്നാണ് പറയുന്നത്. പ്രത്യേക രീതിയില്‍ ഈ ദോശ ഉണ്ടാക്കുന്ന ഘട്ടങ്ങളും വിഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.
ആദ്യം, ഒരു പാനിലേക്ക് ദോശമാവ് നേരിട്ട് ഒഴിക്കുന്നു. ഇത് വട്ടംചുറ്റിച്ചെടുക്കുന്നു. ഇതിനു മുകളിലേക്ക് കുറച്ച് മസാലകളും ചട്‌നികളും അരിഞ്ഞ മല്ലിയിലയും മഞ്ഞ നിറത്തിലുള്ള മസാലയും ചേര്‍ക്കുന്നു. വെന്ത ശേഷം, പ്ലേറ്റില്‍ സാമ്പാറും ചട്‌നിയും ഒഴിച്ച് അതിനൊപ്പം മൊരിഞ്ഞ ദോശ വിളമ്പുന്നു. ഹെലികോപ്റ്റര്‍ ദോശ റെഡി!
ഹെലികോപ്റ്റര്‍ ദോശ എന്ന് വിളിക്കുന്നത് എന്തിനാണ് എന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്. ഉണ്ടാക്കുന്നത് പോലെ വളരെ വൃത്തിയുള്ള ഭക്ഷണമാണ് ഇതെന്നും കഴിക്കാന്‍ തോന്നുമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
Discussion about this post