ഇത് കണ്ടന്റ് ക്രിയേറ്റർമാരുടെ കാലമാണ്. സോഷ്യൽമീഡിയയിൽ ഇന്ന് എന്ത് കണ്ടന്റ് ഇടും? എങ്ങനെ വൈറലാവാം എന്നാണ് പലരുടെയും ആലോചന തന്നെ. പല കണ്ടന്റുകളും നമ്മളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽമീഡിയയിൽ പലരെയും അമ്പരിപ്പിച്ച ഒരു വീഡിയോ ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമാവുകയാണ്.
ഒരു വിവാഹ വേദിയിൽ നടന്ന സംഭവം ആണ് എല്ലാത്തിനും ആധാരം. വിവാഹ വേദിയിലെത്തിയ വരന്റെ സുഹൃത്ത് വധുവിനെ ചുംബിക്കുന്നതാണ് വീഡിയോ. ഒരു യുവാവ് വേദിയിലേക്കെത്തി വരന്റെ കണ്ണടച്ച ശേഷം വധുവിന്റെ കയ്യിലൊരു കുറിപ്പ് നൽകി രാത്രി വിളിക്കാൻ പറയുന്നതും, വരനെ കെട്ടിപ്പിടിച്ച ശേഷം വധുവിന് ഉമ്മ നൽകുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
സംഭവം ഒരു പ്രാങ്ക് ആണെന്നാണ് വിവരം. വീഡിയോയിൽ നിന്നും ഏറെക്കുറെ ഇത് വ്യക്തമാകുന്നുണ്ട്. എന്നാൽ ചെയ്തത് തീരെ ശരിയായില്ലെന്നാണ് പലും ചൂണ്ടിക്കാണിക്കുന്നത്. എന്ത് തരത്തിലുള്ള പ്രാങ്ക് ആയാലും വരന് വേദനയായി കാണുമെന്നും വിവാഹദിവസം ഇത്തരം ക്രൂരമായ തമാശകൾ കാണിക്കരുതെന്നും ആളുകൾ കുറ്റപ്പെടുത്തി.
Discussion about this post