തൃശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യഹര്‍ജി കോടതി തള്ളി.തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ചില കേസുകളില്‍ നിസാം ഒത്തു തീര്‍പ്പുണ്ടാക്കിയത് ഉന്നത ബന്ധങ്ങളിലൂടെയാണെന്നും കോടതി പറഞ്ഞു.
ചന്ദ്രബോസ് മരിച്ചതിനാല്‍ നിസാമിനെതിരെ കൊലപാതകക്കുറ്റത്തിനുള്ള സെക്ഷന്‍ 302 വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വധശ്രമക്കുറ്റത്തിന് സെക്ഷന്‍ 309 പ്രകാരമാണ് നിസാമിനെതിരെ കേസെടുത്തിരുന്നത്.
Discussion about this post