കൊല്ലം: ലഹരിമരുന്ന് കേസിൽ സീരിയൽ നടി അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ. അറസ്റ്റിലായ നടി ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപത്രി നവാസ് വർക്കല ബീച്ചിൽവച്ചാണ് ഷംനത്തുമായി അടുപ്പത്തിലായതെന്നും പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 18 നാണ് പരവൂർ ചിറക്കരയിലെ വീട്ടിൽ നിന്നും എംഡിഎംഎയുമായി ഷംനത്തിനെയും നവാസിനെയും പോലീസ് അറസ്റ്റ് ചെയ്തത്.
തെക്കൻ കേരളത്തിലെ മയക്കുമരുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് നവാസ് എന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്ന് വിൽപ്പനയാണ് നവാസിനെ ഷംനത്തുമായി അടുപ്പിച്ചത്. വർക്കല ബീച്ചിൽവച്ചായിരുന്നു ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയത്. നിരവധി തവണ ഷംനത്തിന് ഇയാൾ മയക്കുമരുന്ന് എത്തിച്ച് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നവാസ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
വർക്കല കേന്ദ്രീകരിച്ചാണ് നവാസിന്റെ പ്രധാന ലഹരി കച്ചവടം. ലഹരിഇടപാടിനിടെയാണ് ഷംനത്തും നവാസും തമ്മിൽ അടുപ്പത്തിലായത്. പിന്നീട് മയക്കുമരുന്ന് കൈമാറ്റം സ്ഥിരമായി. കൊല്ലം കടയ്ക്കലാണ് നവാസിന്റെ സ്വദേശം. ഇവിടെയെത്തിയും ഷംനത്ത് നവാസിൽ നിന്നും ലഹരി കൈപ്പറ്റിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സമാന രീതിയിൽ ലഹരിമരുന്ന് വാങ്ങാൻ ഷംനത്ത് നവാസിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ഇരുവരും പിടിയിലായത്.
നവാസ് വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽക്കുന്നതായി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. കിടപ്പുമുറിയിലെ മേശയ്ക്കുള്ളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. നവാസിനെതിരെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകൾ കേന്ദ്രീകരിച്ച് നിരവധി കേസുകളാണ് ഉള്ളത്.
Discussion about this post