കല്യാണ ആഘോഷങ്ങൾക്ക് പണം ചിലവാക്കാൻ മത്സരിക്കുകയാണ് ഇപ്പോൾ ആളുകൾ. ഒരു വിവാഹത്തിനായി കോടികളാണ് ചിലവാക്കുന്നത്. ആദ്യം എല്ലാം ആഭാരണങ്ങളിലായിരുന്നു ആർഭാടം കാണിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ കാര്യം അങ്ങനെയല്ല.. ഇപ്പോ ക്ഷണക്കത്തിലാണ് ആർഭാടം .
പണ്ട് എല്ലാം ക്ഷണക്കത്ത് സാധാരണ പേപ്പറലാകും അച്ചടിച്ചിട്ടുണ്ടാവുക. എന്നാൽ ഇപ്പോഴിതാ ഒരു സ്വർണ വ്യാപാരിയുടെ ക്ഷണക്കത്ത് ആണ് സോഷ്യൽ മീഡിയിൽ വൈറാലാകുന്നത്.
ഉത്തർപ്രദേശിലെ ഫിറോസാബാദിലെ ഒരു സ്വർണ്ണ വ്യാപാരി, വിവാഹ ക്ഷണക്കത്തിനായി ഉപയോഗിച്ചത് സ്വർണ്ണ, വെള്ളിയുമാണ്. ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫ എന്ന കടയുടെ ഉടമ ലക്കി ജിൻഡാലാണ് ഈ അസാധാരണമായ വിവാഹക്ഷണക്കത്ത് അടിച്ചത്. സാധാരണയായി ആളുകൾ വിവാഹ ക്ഷണക്കത്തുകൾ കളയുകയാണ് പതിവ്. എന്നാൽ താൻ പുറത്തിറക്കിയ കാർഡ് ആളുകൾ കളയില്ലെന്നും അവ വിലമതിക്കപ്പെടുമെന്നും ലക്കി ജിൻഡാൽ പറഞ്ഞു.
സ്വർണ്ണവും വെള്ളിയും അടങ്ങുന്ന സൗന്ദര്യവും ആഡംബരവും ഒത്തൊരുമിക്കുന്ന വിവാഹ ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്യുന്നതിലാണ് ഇപ്പോൾ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാൽ സറാഫയുടെ ശ്രദ്ധ. ഇത്തരം ആഡംബര കാർഡുകൾ നവദമ്പതികൾക്ക് പ്രിയപ്പെട്ടവയായി മാറുകയാണ്. ആവശ്യക്കാരന്റെ ഇഷ്ടപ്രകാരം അക്ഷരങ്ങളും സ്വർണത്തിൽ അച്ചടിച്ചു കൊടുക്കും. 10,000 രൂപ മുതൽ 11 ലക്ഷം രൂപ വരെ വിലയുള്ള വിലയേറിയ വിവാഹ ക്ഷണക്കത്തുകൾ ഇന്ന് ഫിറോസാബാദിലെ ലക്കി ജിൻഡാലിൻറെ കടയിൽ ലഭ്യമാണ്.
Discussion about this post