ശിവകാർത്തികേയന്റെ ചിത്രമായ അമരൻ മികച്ച പ്രതികരണമായി തുടരുകയാണ്. ഒറ്റ ദിവസം കൊണ്ട് റെക്കേർഡ് നേട്ടം നേടിയിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ഈ വർഷം ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡ് ആണ് അമരന് ലഭിച്ചിരിക്കുന്നത്. വിജയ് ചിത്രമായ ‘ദി ഗോട്ടി’നെ തള്ളി കൊണ്ടാണ് അമരൻ’ എത്തിയിരിക്കുന്നത്.
32.57K ടിക്കറ്റ് ആണ് ‘അമരൻ’ ഒരു മണിക്കൂറിൽ വിറ്റഴിച്ചത്. വിജയ്യുടെ ‘ദി ഗോട്ട്’ 32.16K ടിക്കറ്റ് ആണ് ഒരു മണിക്കൂർ വിറ്റത്. ‘വേട്ടയ്യൻ’, ‘ഇന്ത്യൻ 2’, ‘രായൻ’ എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 31.86K ടിക്കറ്റുകൾ ‘വേട്ടയ്യൻ’ വിറ്റഴിച്ചപ്പോൾ ‘ഇന്ത്യൻ 2’ 25.78K ടിക്കറ്റും ‘രായൻ’ 19.22K യുമാണ് ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത്. വലിയ കുതിപ്പാണ് അമരന് കളക്ഷനിൽ ലഭിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമാകും ഇത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷൻ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി.
കമൽഹാസൻറെ രാജ് കമൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ആർമി ഓഫീസറായ ‘മുകുന്ദ്’ ആയാണ് ശിവകാർത്തികേയൻ എത്തുന്നത്. രജ് കുമാർ പെരിയസാമിയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും. ജിവി പ്രകാശ്കുമാറാണ് സംഗീത സംവിധാനം.
Discussion about this post