ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പായ്ക്കറ്റിന് പുറത്ത് എക്‌സ്‌പെയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞിട്ട് അധികമായില്ലല്ലോ എന്ന് കരുതി ഉപയോഗിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ തങ്ങളുടെ ജീവന്‍ തന്നെയാണ് അപകടത്തിലാക്കുന്നതെന്ന് പലപ്പോഴും തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം.
ഗോതമ്പ് പൊടി, ചെറുപയര്‍, ശുദ്ധീകരിച്ച മാവ് എന്നിവയുടെയൊക്കെ പാക്കറ്റുകള്‍ അവയുടെ കാലഹരണ തീയതിക്ക് ശേഷവും ഉപയോഗിക്കാറുണ്ട്. ഇത് ഒരു സമയം വരെ അപകടകരമല്ല. എന്നാല്‍ പാല്‍, ഇറച്ചി, മുട്ട, പനീര്‍ പോലെയുള്ളവയില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ബാക്ടീരിയ പെരുകുകയും അത് ഭഷ്യജന്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയുണ്ടാവാന്‍ സാധ്യതയുണ്ട്.ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, ശരീരവേദന, പനി എന്നിവയൊക്കയാണ് രോഗലക്ഷണങ്ങള്‍. കാലഹരണപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളില്‍ അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇവ മരണത്തിലേക്ക് തന്നെ നയിച്ചേക്കാം.
പായ്ക്ക് ചെയ്യാതെ നാം വാങ്ങി ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍ എപ്പോള്‍ വരെ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പലപ്പോഴും ആളുകള്‍ക്ക് സംശയമുണ്ടാവാറുണ്ട്. ഇത്തരത്തിലുളള ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ത്തന്നെ അവ സൂക്ഷ്മമായി ഒന്ന് നിരീക്ഷിക്കണം പൂപ്പലോ, കേടോ, കീടങ്ങളോ ഉണ്ടോ എന്ന് നോക്കാം. അതുപോലെ ചിലതിന്റെയൊക്കെ ഗന്ധം നോക്കിയും ഇത് അറിയാന്‍ സാധിക്കും. സ്വാഭാവികമല്ലാത്ത ഗന്ധമുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
Discussion about this post