ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള നിരവധി എയർലൈനുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച 35 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. നാഗ്പൂരിൽ നിന്നാണ് ശ്രീറാം യുകെയിനെ അറസ്റ്റ് ചെയ്തത്. നിരവധി എയർലൈനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ചില മന്ത്രിമാരിലേക്കുമാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്.
ഒക്ടോബർ 25നും 30നും ഇടയിലാണ് ശ്രീറാം 30 ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും മറ്റുള്ളവർക്കും യുകെ ഭീഷണി ഇമെയിലുകൾ അയച്ചിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 500 ലധികം വ്യാജ ബോംബ് ഭീഷണികോളുകൾ ലഭിച്ചതായി സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് ഒരാളെ നേരത്തെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post