കണ്ണൂർ: കണ്ണൂരിലെ സംഘ നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് തലശ്ശേരി കോടതി വിധി പറയും. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്നു പുന്നാട് അശ്വിനി കുമാർ.
2005 മാർച്ച് 10ന് രാവിലെ 9:40ന് കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനികുമാറിനെ ജീപ്പിലെത്തിയ പ്രതികൾ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരിട്ടി പ്രഗതി പാരലൽ കോളജിലെ അധ്യാപകനായിരുന്നു അശ്വിനികുമാർ.
ക്രൈംബ്രാഞ്ച് ഓഫീസർമാരായ പി.കെ.മധുസൂദനൻ, കെ.സലീം, എം.ദാമോദരൻ, ഡി.സാലി, എം.സി. കുഞ്ഞു മൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2009 ജൂലൈ 31നാണ് കുറ്റപത്രം നൽകിയത്
വെമ്പാടി പുത്തൻ വീട്ടിൽ അസീസ് പി.കെ (42), മയ്യിൽ കരിയാടൻ ഗജത്തിൽ വീട്ടിൽ നൂറുൽ അമീൻ (40), ചാവശ്ശേരി നാരായണൻ പാറയിൽ ശരീഫാമൻസിലിൽ എം.വി.മർ സൂഖ് (38), എം.വി. ശിവപുരം പുതിയ വീട്ടിൽ മർ സൂഖ് (38), ഉളിക്കൽ ഷാഹിദ മൻസിലിൽ പുതിയ വീട്ടിൽ പി.എം.സിറാജ് (38). ശിവപുരം എ.പി.ഹൗസിൽ എം.കെ.യൂനുസ് (43), രയരോൻ കർവാൻ വളപ്പിൽ സി.പി.ഉമ്മർ (40), കാർവൻ കൊണ്ടേ വളപ്പിൽ ഉളി ആർ.കെ.അലി (45) ടി.കെ.ഷമീർ (38), കോളാരി പാലോട്ട് പള്ളി കൊവ്വൽ നൗഫൽ (39) പായം സ്വദേശി താനിയോട്ട് യാക്കൂബ് (42). സി.എം.വീട്ടിൽ മുസ്തഫ (47), കീഴൂർ വയ്യപ്പുറം ബഷീർ (49), മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (40) എന്നിവരാണ് കേസിലെ പ്രതികൾ.
ഇതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ വ്യാപകമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.
Discussion about this post