ധാക്ക; ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗിഗകമായി നിർത്തിവച്ച് അദാനി ഗ്രൂപ്പ്. 7120 കോടി രൂപയോളം കുടിശ്ശികവരുത്തിയതോടെയാണ് അദാനി ഗ്രൂപ്പ് ഭാഗികമായി ബംഗ്ലാദേശിലെ വൈദ്യുതി വിതരണം നിർത്തിവച്ചത്. അദാനി ഗ്രൂപ്പിന്റെ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനിയുടേതാണ് ഈ തീരുമാനം.
1,496 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന അദാനി പ്ലാന്റിൽ ഇപ്പോൾ 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉൽപാദിപ്പിക്കുന്നതത്രേ. ഒക്ടോബർ 30 ന് മുൻപ് കുടിശ്ശിക അടയ്ക്കാൻ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിന് നിർദേശം നൽകണമെന്ന് അദാനി ഗ്രൂപ്പ് ബംഗ്ലദേശ് പവർ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിക്കപ്പെട്ടതോടെയാണ് വൈദ്യുതി വിതരണത്തിൽ കുറവു വരുത്തിയത്.
170 മില്യൺ ഡോളറിന്റെ ലൈൻഅപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. എന്നാൽ അത് ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാൽ പണം ശരിയാവാത്ത സ്ഥിതിയാണുളളത്.
Discussion about this post