130 വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന് ആശങ്കയായിരിക്കുകയാണ് ഫുജി പര്‍വ്വതം. ഇത്രയും കാലത്തിന് ശേഷം മഞ്ഞുവീഴ്ചയില്ലാതെ നിലകൊള്ളുകയാണ് ഇത്. ജപ്പാനിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണ് ലോകപ്രശസ്തമായ മൗണ്ട് ഫുജി. സാധാരണഗതിയില്‍ ഒക്ടോബറാവുമ്പോഴേക്കും ഈ കൊടുമുടി മഞ്ഞ് മൂടിയിരിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ 30 കഴിഞ്ഞിട്ടും ഇതുവരെ മഞ്ഞുവീഴ്ചയുടെ ലക്ഷണം പോലുമില്ലെന്ന് സി.എന്‍.എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഈ വര്‍ഷം ജപ്പാനിലുണ്ടായത് ഏറ്റവും ചൂടേറിയ വേനല്‍ക്കാലമാണ് എന്ന വസ്തുത കൂടിയുണ്ട്.. ജൂണ്‍, ആഗസ്റ്റ് മാസങ്ങളില്‍ ശരാശരിയേക്കാള്‍ 1.76 ഡിഗ്രി സെല്‍ഷ്യസ് അധികമായിരുന്നു രാജ്യത്തെ താപനില. ഇത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന ആശങ്ക വ്യാപകമായിരുന്നു. ഇപ്പോള്‍ ഫുജിയില്‍ മഞ്ഞുവീഴ്ചയുമില്ലാതായതോടെ രാജ്യം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുകയാണെന്നാണ് ് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിപ്രായം.
ആഗോളതാപനം മൂലം അന്തരീക്ഷതാപം ലോകവ്യാപകമായി ഉയരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് ഈ പര്‍വതമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ ് ഇത് 3,776 മീറ്റര്‍ ഉയരമാണ് ഫുജിക്കുള്ളത്.
ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപര്‍വതം കൂടിയാണ്. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫുജിയില്‍ അവസാനമായി അഗ്‌നിപര്‍വത സ്ഫോടനമുണ്ടായത്.
Discussion about this post