ന്യൂഡൽഹി : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതിയല്ലോ എന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നിൽക്കുകയാണ്. കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളിൽ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കർഷകരും, യുവാക്കളും, സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങൾ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണ്. എന്നാൽ അവ ശരിയായി നടപ്പിലാക്കുക എന്നത് കഠിനമാണെന്ന് കോൺഗ്രസ് പാർട്ടി തിരിച്ചറിയുകയാണ്. പ്രചാരണ സമയത്ത് അവർ ജനങ്ങൾക്ക് കാര്യമായ വാഗ്ദ്ധാനം നൽകുന്നു. ഇത് ഒരിക്കലും സാക്ഷാത്കരിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം . വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളോട് ഭയങ്കരമായ വഞ്ചനയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇത്തരം രാഷ്ട്രീയത്തിന്റെ ഇരകൾ പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണ് എന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post