വീഞ്ഞിൽ സത്യമുണ്ട്..,. മദ്യം ഒരു തരം സത്യമായ സെറം ആണെന്നാണ് പറയപ്പെടുന്നത്. മദ്യത്തിന്റെ സ്വാധീനത്തിലുള്ള ഒരു വ്യക്തി അവരുടെ മറഞ്ഞിരിക്കുന്ന ചിന്തകളും ആഗ്രഹങ്ങളും സംസാരിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാൽ മദ്യം യഥാർത്ഥത്തിൽ ആളുകളെ കൂടുതൽ സത്യസന്ധരാക്കുന്നുണ്ടോ? ഉത്തരം അതെ, ഇല്ല എന്നാണ്, വിദഗ്ധർ പറയുന്നത്. മദ്യം നമ്മുടെ മനസ്സിലുള്ളതെന്തും പറയാൻ നമ്മളെ കൂടുതൽ സാധ്യതയുള്ളവരാക്കുന്നു. കുടാതെ മദ്യപാനത്തിന് തലച്ചോറിനെ മാറ്റാൻ കഴിയും, എന്നാൽ ഫലങ്ങൾ എല്ലായ്‌പ്പോഴും നേരായതല്ല എന്നു മാത്രം.
ആളുകളെ അവരെ പുറം ചട്ടയിൽ നിന്ന് പുറത്ത് കൊണ്ടുവരുവാൻ സഹായിക്കുന്നു. മദ്യത്തിന്റെ കഴിവ് അവരുടെ മനസ്സിലുള്ളത് പറയാൻ അവരെ സഹായിച്ചേക്കാം. മദ്യപിച്ച് കഴിഞ്ഞാൽ നമ്മൾ കൂടുതൽ ചിരിക്കുകയും കൂടുതൽ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നതായി കണ്ടേക്കാം.
മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഒരു മേഖലയായ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിലെ സിഗ്‌നലുകളെ മദ്യം നശിപ്പിച്ചതിനാലാണ് ഇത് സംഭവിക്കുന്നത് എന്നാണ് പഠനം പറയുന്നത്. അതിനാൽ സ്വഭാവത്തെ നിയന്ത്രിക്കാനും പ്രേരണകളെ നിയന്ത്രിക്കുകാനും കഴിയാതെ വരുന്നു എന്നു പഠനത്തിൽ വിശദികരിക്കുന്നു.
Discussion about this post