തിരുവനന്തപുരം : എഡിഎം നവീൻബാബുവിൻറെ മരണത്തിൽ അറസ്റ്റിലായ ജാമ്യത്തിൽ കഴിയുന്ന കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ വിശദീകരണം തേടി ഗവർണ്ണർ. കണ്ണൂർ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ, നിലവിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്.
ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലാണ് പി പി ദിവ്യക്ക് കണ്ണൂർ സെനറ്റ് അംഗത്വം ലഭിച്ചത്. എന്നാൽ ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അല്ലാത്തതിനാൽ സെനറ്റ് അംഗത്വം എങ്ങനെ നിലനിൽക്കും എന്നാണ് ചോദ്യം ഉയരുന്നത്. ഇതേ തുടർന്നാണ് ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി ലഭിച്ചത് . ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവർണ്ണർ വിശദീകരണം തേടിയത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post