മലപ്പുറം : മുസ്ലിംലീഗിന് പരോക്ഷ മറുപടിയുമായി സമസ്ത. സമസ്തയുടെ ശക്തി മനസ്സിലാക്കി വേണം സമീപനം എന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും പറയാനുള്ളത് എന്ന ആമുഖത്തോടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യം അറിയിച്ചത്.
സമസ്ത വലിയ ശക്തിയാണ്, അത് ആരും അവഗണിക്കരുത് എന്നും സമസ്ത പ്രസിഡന്റ് അറിയിച്ചു. സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്തയുടെ ശക്തി സൂചിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുള്ളത്. ഉമർ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് കടുത്ത വിമർശനമായിരുന്നു ഉന്നയിച്ചിരുന്നത്.
ലീഗ് നേതാക്കളുടെ രൂക്ഷമായ പ്രതികരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്ന് സൂചിപ്പിച്ചുകൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിംലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും ഉൾപ്പെടെയുള്ളവർ രൂക്ഷമായ വിമർശനമാണ് ഉമർ ഫൈസി മുക്കത്തിനെതിരെ നടത്തിയിരുന്നത്.
Discussion about this post