കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണം എന്ന എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ തീരുമാനം നമ്മുടെ അഭിമാനമാണെന്ന് ശിഖര്‍ ധവാന് അഭിപ്രായപ്പെട്ടു. ഒരാളും സ്വന്തം രാജ്യത്തെ കുറിച്ച് മോശമായത് പറയരുതെന്നും ശിഖര്‍ ധവാന് പറഞ്ഞു.
ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന് ചെയര്‍മാനെ രാജ്യ ദ്രോഹം ചുമത്തി അറസ്റ്റ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവരവരുടെ ഓരോ പ്രവര്‍ത്തനത്തിനും അവരവര്‍ തന്നെ ഉത്തരവാദിയാണെന്നായിരുന്നു ധവാന്റെ മറുപടി. രാജ്യത്തിന് വേണ്ടി കളിയ്ക്കുന്നതാണ എനിക്ക് ഏറ്റവും അഭിമാനമുള്ള കാര്യമെന്നും ശിഖര്‍ പറഞ്ഞു.
ജെ.എന്‍.യു വിഷയം വിവാദമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 46 കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ എച്ച് ആര്‍ഡി മന്ത്രാലയം തീരുമാനിച്ചത്.
Discussion about this post