ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക നവംബർ ഏഴാം തിയതിക്കകം നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന അന്ത്യശാസനം നൽകി മുന്നറിയിപ്പുമായി അദാനി. 850 ദശലക്ഷം ഡോളർ, ഏകദേശം 7200 കോടി രൂപയാണ് ബംഗ്ലാദേശ് അടക്കാനുള്ളത്. ഇതിനെ തുടർന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി വെട്ടിക്കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വൈദ്യുതി പൂർണ്ണമായും നിർത്തലാക്കും എന്ന അന്ത്യശാസനം നൽകിയത്.
അദാനി വൈദ്യുത വിരണം കുറയ്ക്കുന്നത് ബംഗ്ളാദേശിനെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നയിക്കാൻ പോകുന്നത്.1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് നല്‍കികൊണ്ടിരുന്നത്.അദാനി ഗ്രൂപ്പ് വിതരണം കുറച്ചതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്. പൂർണ്ണമായും അദാനി പിൻവാങ്ങുകയാണെങ്കിൽ വലിയ തിരിച്ചടി തന്നെയായിരിക്കും ഇത് ബംഗ്ലാദേശിന് ഉണ്ടാക്കാൻ പോകുന്നത്.
Discussion about this post