പാലക്കാട്: ചാലിശ്ശേരിയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. ബസിന്റെ ചില്ല് സ്‌ക്രൂ ഡ്രൈവർ എറിഞ്ഞ് തകർത്തു. ഗുരുവായൂർ- പാലക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്ന സംഭവം. ചാലിശ്ശേരിയിൽവച്ചാണ് ബസിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ബസിന്റെ മുൻഭാഗത്തേയ്ക്ക് വയറിംഗ് ജോലികൾക്കായി ഉപയോഗിക്കുന്ന സ്‌ക്രൂ ഡ്രൈവർ വലിച്ചെറിയുകയായിരുന്നു. ഈ സമയം അതുവഴി വന്ന കാറിന് നേരെയും ഇവർ ക്രൂരമായി പെരുമാറിയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ആക്രമണത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. ഇത് കൊണ്ടാണ് യാത്രക്കാരിയ്ക്ക് പരിക്കേറ്റത്. ബസിനുള്ളിൽ നിന്നും സ്‌ക്രൂ ഡ്രൈവർ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആസൂത്രണത്തിന് ശേഷമാണ് ബസിന് നേരെ ആക്രമണം ഉണ്ടായത്. പ്രതികൾ എത്തിയത് നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളിൽ ആണെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
Discussion about this post