ഡല്‍ഹി : ജെഎന്‍യുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയക്കേസിലെ പ്രതിയാണ് സിപിഐ നേതാവും, രാജ്യസഭാംഗവുമായ ഡി രാജയുടെ മകള്‍ അപരാജിത. ഇന്ത്യ വിരുദ്ധ ശക്തികളുമായും , പ്രത്യേകിച്ച് ഐഎസ് ബന്ധമുള്ളവരുമായും അപരാജിതയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അപരാജിതയെ കുറിച്ച് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയാകുന്ന പത്ത് കാര്യങ്ങള്‍
1-ഒളിവില്‍ കഴിയുന്ന ഐ.എസ്. അനുകൂല വിദ്യാര്‍ഥി നേതാവും ഡിഎസ് യു പ്രവര്‍ത്തകനുമായി ഉമര്‍ ഖാലിദിന്റെ ഉറ്റസുഹൃത്ത്. അഫ്സല് ഗുരു അനുസ്മരണച്ചടങ്ങിനും നേതൃത്വം നല്‍കിയവര്‍ക്ക് നക്സല്‍ തീവ്രവാദ സംഘടനകളുമായി അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ പലരും അപരാജിതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.
2-ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്ഥികള്ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക് നടത്തിയ പ്രകടനത്തിനു നേതൃത്വം നല്കിയതും അപരാജിത തന്നെയായിരുന്നു.
3- ഈ റലിയില്‍ മാതാപിതാക്കളും സി.പി.ഐ. നേതാക്കളുമായ ഡി.രാജയും, ആനിരാജയും ഒപ്പമുണ്ടായിരുന്നു.
4-അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ് ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടിരുന്നു.
5-തന്റെ മകള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന പ്രചരണം അസംബന്ധമെന്ന് മാധ്യമങ്ങളില്‍ ഡി രാജ വിശദീകരിച്ചു.തന്റെ മകള്‍ രാജ്യസ്നേഹിയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഡി രാജ പറഞ്ഞു.
6-അപരാജിത ഉള്‍പ്പടെ പത്ത് പ്രവര്‍ത്തകരെയാണ് ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.
7-ജെ്എന്‍യു ക്യാമ്പസിലെ എഐഎസ്എഫിന്റെ പ്രമുഖ നേതാവാണ് അപരാജിത. 2010ല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അപരാജിത പരാജയപ്പെട്ടിരുന്നു
8-അഫ്സല് ഗുരു അനുസ്മരണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ അപരാജിതയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയൊകള് പുറത്ത് വന്നിരുന്നു.
9-അപരാജിത രാജ്യവിരുദ്ദ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ബിജെപി എംപി മഹേഷ് ഗിരി അപരാജിതയുള്പ്പെടുന്ന സംഘം മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു.
10-അതേസമയം അപരാജിത മുദ്രാവാക്യം മുഴക്കുന്നതായി വീഡിയൊവിലില്ലെന്ന് എഐഎസ്എഫ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന സംഘത്തിലുള്‍പ്പെട്ട അപരാജിത രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടു നിന്നുവെന്നാണ് ആരോപണം.
Discussion about this post