കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ. . . ‘ എത്രയോ തവണ നിങ്ങൾ ഇതു പറഞ്ഞിട്ടുണ്ടാവും, അല്ലേ? വാസ്തവത്തിൽ, സമയത്തിൻറെ കാര്യത്തിൽ സകലമനുഷ്യരും സമന്മാരാണെന്നു പറയാം! ശക്തർക്കും അശക്തർക്കും, ധനവാനും ദരിദ്രനും സമയം തുല്യമാണ്. ആർക്കും കൂടുതലുമില്ല, കുറവുമില്ല! സമയം അല്പം ‘സമ്പാദിച്ചുവെക്കാം’ എന്ന് ആരെങ്കിലും വിചാരിച്ചാലോ, അതും നടക്കില്ല! കൈവിട്ടുപോയാൽ, പോയതുതന്നെ! എന്നാൽ നമ്മൾ പലപ്പോഴും സമയം നോക്കാൻ വാച്ചാണ് ഉപയോഗിക്കുന്നത്. കൂടുതൽ ആളുകളും വാച്ച് കെട്ടുന്നത് ഇടതുകൈയിലാണ്. എന്തുകൊണ്ടായിരിക്കും ഇടത് കൈയിൽ വാച്ച് കെട്ടുന്നത് ?
ഒരു കാലത്ത് പുരുഷൻമാർ മാത്രമായിരുന്നു വാച്ച് കെട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നുമില്ലെന്ന് തന്നെ പറയാം . നമ്മൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത് വലം കൈ കൊണ്ടായിരിക്കും, അപ്പോൾ ജോലിക്ക് തടസ്സം വരരുത് എന്ന് കരുതിയായിരിക്കും ഇടത് കൈയിൽ വാച്ച് കെട്ടുന്നത്. കൂടാതെ വാച്ച് കേടാകാതിരിക്കാനുമാകും . ഇത് കുടാതെ വലം കൈയിൽ ഇടത് കൈ ഉപയോഗിച്ച് വാച്ച് കെട്ടാൻ പ്രയാസമാണ്. ഇടത് കൈയിലാണെങ്കിൽ എളുപ്പമായി കെട്ടാൻ സാധിക്കും.
പണ്ട് കാലങ്ങളിൽ വാച്ച് ആരും കെട്ടിയിരുന്നില്ല. നിലത്ത് വീണ് നശിച്ചു പോകുമോ എന്നുള്ള ഭയം കൊണ്ടാണ് കെട്ടാതിരുന്നത്. എന്നാൽ ഇപ്പോഴാണിങ്കിലോ സമയം നോക്കാൻ വേണ്ടി മാത്രമല്ല, പലപ്പോഴും ഒരു ലുക്കിന്റെ ഭാഗമായിട്ടു കൂടിയാണ് വാച്ചുകൾ നമ്മൾ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. മാറി മാറി വരുന്ന ഫാഷൻ ട്രെൻഡിന് അനുസരിച്ച് വാച്ചിനും രൂപമാറ്റം വരുന്നിട്ടുണ്ട്. കയ്യിൽ കെട്ടിയിരുന്ന വാച്ച് ഇപ്പോൾ മാലയായും മോതിരമായും കമ്മലായും ധരിക്കാവുന്ന സ്‌റ്റൈലിലാണ് വിപണിയിൽ ട്രെൻഡിങ് ആകുന്നുണ്ട്.
Discussion about this post