ജയ്പൂർ: യൂട്യൂബിലെ വീഡിയോ നോക്കി ലാബ് അറ്റൻഡർ രോഗിക്ക് ഇസിജി എടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ്. രാജസ്ഥാനിൽ ആണ് സംഭവം.
ജോധ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് അറ്റൻഡർ ഇസിജി എടുത്തത്. അറ്റൻഡർ ഇസിജി സ്‌കാൻ ചെയ്യുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
കൃത്യമായി അറിവില്ലാതെ ഇസിജി എടുക്കരുതെന്നും, രോഗിയെ കൊല്ലരുതെന്നും ബന്ധുക്കൾ എതിർപ്പറിയിക്കുന്നതും വീഡിയോയിൽ കാണാം. ലാബിൽ ജീവനക്കാരില്ലാത്തതിനാൽ തനിക്ക് മറ്റ് മാർഗമില്ലെന്ന് പറഞ്ഞാണ് ലാബ് അറ്റൻഡർ യൂട്യൂബ് വീഡിയോ കണ്ട് രോഗിക്ക് ഇസിജി എടുത്തത്.
ലാബ് ടെക്നീഷ്യൻ ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയതോടെയാണ് ലാബ് അറ്റൻഡർ ഇസിജി എടുക്കാന്‍ ഒരുങ്ങിയത്. എല്ലാം ശരിയായ സ്ഥലങ്ങളിൽ തന്നെയാണ് ഇൻസ്റ്റാൾ ചെയ്തത്. ഇസിജി മെഷീൻ ആവശ്യമായ എല്ലാ ജോലികളും ചെയ്യുമെന്നും അറ്റൻഡർ പറയുന്നുണ്ട്. അടുത്തിടെ നടന്ന പറയുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.
Discussion about this post