മഴയും ഈര്‍പ്പവുമുള്ള വൈകുന്നേരങ്ങളില്‍ കൂട്ടമായി വെളിച്ചമുള്ള സ്ഥലങ്ങളിലേക്കും വീടിന്റെ ഉമ്മറങ്ങളിലേക്കും ഈയലുകള്‍ പറന്നെത്തും. ഇവയെ കോരിമാറ്റി വീട് വൃത്തിയാക്കുക എത്തത് വലിയ ചടങ്ങ് തന്നെയാണ്. എന്നാല്‍ ഇവയുടെ വരവ് തടയാന്‍ സാധിക്കും ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വിറക്, തടി, പേപ്പര്‍ എന്നിവയാണ് ചിതലുകളുടെ പ്രിയ ഭക്ഷണങ്ങള്‍. അതിനാല്‍ ഈ വസ്തുക്കള്‍ വീടിന്റെ ബേസ്‌മെന്റിനോട് ചേര്‍ത്തുവയ്ക്കരുത്. വിറക് കെട്ടുകളും പേപ്പര്‍ കെട്ടുകളും തറയില്‍ നിന്നും ഉയര്‍ത്തി സൂക്ഷിക്കുക. നനവും ഈര്‍പ്പവും തങ്ങിനില്‍ക്കുന്നതും ഒഴിവാക്കുക.
ചിതലുകള്‍ക്ക് കൂടുകൂട്ടാനുള്ള ഒരു അവസരവും വീടിനടുത്ത് ഉണ്ടാകരുത്. ഇത് ഈയലുകളുടെ ശല്യം മാത്രമല്ല വീട്ടിനുള്ളിലെ തടി ഫര്‍ണ്ണീച്ചറുകളെയും ദോഷകരമായി ബാധിക്കാം.
പുറംഭിത്തികളിലോ മേല്‍ക്കൂരയിലോ വെന്റിലേഷന് സമീപമോ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവയും പരിഹരിക്കണം. മഴക്കാലം എത്തുന്നതിനു മുന്‍പായി ബേസ്‌മെന്റിലും വീടിനു പുറംഭാഗത്തുമുള്ള ഇത്തരം കേടുപാടുകള്‍ പരിഹരിക്കുന്നത് ഈയലുകളെ തടയാന്‍ ഉപകരിക്കും.
വാതിലുകളിലും വെന്റിലേഷനിലും ജനാലകളിലും നെറ്റുകള്‍ സ്ഥാപിക്കുന്നതിലൂടെ വീടിനുള്ളിലേക്ക് ഈയലുകള്‍ കയറാതെ തടയാനാവും. അതുപോലെ തന്നെ ഈച്ചകളെ ഓടിക്കാനുപയോഗിക്കുന്ന കെണികള്‍ തന്നെ ഇവയ്ക്കും ഫലപ്രദമാണ് അവ ഉപയോഗിക്കുകയും ചെയ്യുക.
Discussion about this post