കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയിൽവേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന്റെ ഭാഗമായി കോഴിക്കോട് റയിൽവേ പരിസരം നിരീക്ഷിക്കുകയായിരിന്നു അദ്ദേഹം. സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് കൂടെയുള്ള സംഘത്തോട് അവലോകനം നടത്തി കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇവിടെ ഒരു ഐ ടി പാർക് തുടങ്ങിയാലെന്താ എന്ന ചിന്ത വന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു.
“സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്പോൾ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പിൽ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും” അശ്വിനി വൈഷ്ണവ് പറഞ്ഞു.
എന്തായാലും ഒന്നുമില്ലായ്മയിൽ നിന്നും കോഴിക്കോടിന് ഒരു ഐ ടി പാർക്ക് കിട്ടാൻ പോകുന്നതിന്റെ ഞെട്ടലിലാണ് ബന്ധപ്പെട്ട അധികൃതർ. അതേസമയം കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.
റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, സിഗ്നലിംഗ് സംവിധാനങ്ങൾ, പാതയിലെ വികസന സംരംഭങ്ങളുടെ പുരോഗതി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനാണ് മന്ത്രി വിൻഡോ ട്രെയിലിംഗ് പരിശോധന നടത്തിയത്.
Discussion about this post