ജനീവ: ആരോഗ്യമേഖലയിൽ ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ക്ഷയരോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്കാണ് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചത്. 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാനിടയാക്കിയ നടപടികള്‍ക്കാണ് ഡബ്ല്യു എച്ച് ഒ-യുടെ അഭിനന്ദനം.
ഇന്ത്യയുടെ വികേന്ദ്രീകൃത ആരോഗ്യപരിപാലന സംവിധാനവും ക്ഷയ രോഗ പരിപാലന പ്രോഗ്രാമിനായി വൻ തുക ചിലവഴിച്ചുമാണ് ക്ഷയരോഗബാധയില്‍ ഇന്ത്യ കുറവ് വരുത്തിയതെന്ന് ഡബ്ല്യു എച്ച് ഒ പറയുന്നു. പുതിയ ചികിത്സാരീതികളും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുന്ന രോഗനിര്‍ണയസംവിധാനങ്ങളും ഇന്ത്യ പ്രയോജനപ്പെടുത്തി എന്നത് ശ്രദ്ധേയമാണ് 2015-ല്‍ 640 കോടി രൂപയായിരുന്നു സര്‍ക്കാരിന്റെ ക്ഷയരോഗ ബജറ്റെങ്കില്‍ 2022-23 കാലയളവില്‍ 3400 കോടിയായി അത് വര്‍ധിപ്പിച്ചിരുന്നു.
2015-ല്‍ ഒരു ലക്ഷം പേരില്‍ 237 പേര്‍ക്കാണ് ഇന്ത്യയില്‍ ക്ഷയരോഗം ഉണ്ടായിരുന്നതെങ്കില്‍ 2023-ല്‍ അത് ഒരു ലക്ഷത്തില്‍ 195 പേരായി മാറിയിരിക്കുന്നു. മൊത്തം 19 ലക്ഷം ക്ഷയരോഗബാധിതരാണ് ഇന്ത്യയിലുള്ളത്. അതായത് 2015 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ക്ഷയരോഗബാധ 18 ശതമാനം കുറയ്ക്കാന്‍ ഇന്ത്യക്ക് ആയപ്പോൾ ആഗോള തലത്തില്‍ ഇക്കാലയളവില്‍ ക്ഷയരോഗബാധ എട്ടു ശതമാനം മാത്രമേ കുറയ്ക്കാനായിട്ടുള്ളു. ആഗോള നിലവാരത്തിൽ നിന്നും ഇരട്ടിയിലധികം വർദ്ധനയാണ് ഇന്ത്യ കരസ്ഥമാക്കിയത്.
Discussion about this post