മലപ്പുറം: മലപ്പുറം തലപ്പാറയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് . ഇന്നലെ രാത്രി 11.15 ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഏതാണ്ട് മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആരുടേയും നില ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം
അപകടം സംഭവച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാര്‍ തങ്ങളുടെ വാഹനത്തിലും ആംബുലന്‍സുകളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Discussion about this post