ബോളിവുഡ് താരം സൽമാൻ ഖാനെതിരെ നിരവധി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് മുൻ കാമുകിയും നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി. സൽമാൻ ഖാനോട് ഒപ്പമുണ്ടായിരുന്ന എട്ട് വർഷക്കാലും തനിക്ക് ദുരിതം നിറഞ്ഞതായിരുന്നുവെന്ന് സോമി അലി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും നടനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സോമി
സൽമാൻ ഖാൻ തന്നോട് ചെയ്തതു പോലെ മറ്റാരും തന്നോട് ചെയ്തിട്ടില്ല. തന്നോട് ചെയ്തതു പോലെ സൽമാനും മറ്റാരോടും ചെയ്തിട്ടില്ല. തന്നെ ദുരുപയോഗം ചെയ്തതു പോലെ കത്രീനയോടും സംഗീതയോടും നടൻ ചെയ്തിട്ടില്ലെന്നും സോമി അലി വ്യക്തമാക്കി. ഒരിക്കൽ കടുത്ത പുറംവേദനയുമായി ദീർഘനാൾ താൻ കിടപ്പിലായിട്ടുണ്ട്. അന്ന് പോലും സൽമാൻ ഖാൻ തന്നെ കാണാൻ വന്നിട്ടില്ല. തന്റെ അവസ്ഥ കണ്ട് തബു കരഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
നടി ഐശ്വര്യ റായിയോടും സൽമാൻ ഖാൻ അതിക്രമം കാണിച്ചിട്ടുണ്ടെന്ന് സോമി വെളിപ്പെടുത്തി. ഐശ്വര്യ റായിയുടെ തോളിൽ നടൻ പരിക്കേൽപ്പിച്ചിട്ടുണ്ട്. കത്രീനയോട് എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ല. അയാൾ തന്നോട് ചെയ്ത കാര്യം നോക്കുമ്പോൾ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി സൽമാൻ ഖാനേക്കാൾ എത്രയോ നല്ലവനാണെന്നും സോമി അലി കൂട്ടിച്ചേർത്തു.
ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാവുന്നത്. വീട്ടുജോലിക്കാരിയിൽ നിന്നും കാര്യങ്ങൾ എല്ലാം താൻ അറിയുന്നുണ്ടായിരുന്നു. അവരുടെ ബന്ധം പൂവണിയാൻ പോവുന്ന ഒന്നാണെന്ന് തനിക്ക് തോന്നിയിരുന്നു. അയാളുമായുള്ള ബന്ധം അവസാനിക്കാനുള്ള സമയമായെന്ന് തനിക്ക് മനസിലായെന്നും സോമി അലി പറഞ്ഞു.
Discussion about this post