കൊച്ചി: മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ മകനാണെങ്കിലും പാൻ ഇന്ത്യ തലത്തിൽ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കി യുവതാരമായി വളർന്നയാളാണ് ദുൽഖർ സൽമാൻ. തെന്നിന്ത്യയിലും ബിടൗണിലും ദുൽഖറില് വലിയ ഫാൻബേസാണ്. മലയാളത്തിനേക്കാളേറെ മറ്റ് ഭാഷകളിൽ താരം അഭിനയിക്കുന്ന ചിത്രങ്ങൾ വലിയ കളക്ഷൻ നേടാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്‌കർ ഇതാ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. മികച്ച കളക്ഷനോടെയാണ് ചിത്രം തിയേറ്ററുകളിൽ ഓടുന്നത്. ഇതോടെ ദുൽഖറിന്റെ താരമൂല്യവും കുത്തനെ ഉയർന്നു. ഇതിന് പിന്നാലെ താരം തന്റെ പ്രതിഫലം വർദ്ധിപ്പിച്ചെന്നാണ് വാർത്തകൾ.അന്യഭാഷാ ചിത്രങ്ങൾക്കായി ദുൽഖർ കൂടുതൽ പ്രതിഫലം വാങ്ങാറുണ്ട്. ദുൽഖർ ലക്കി ഭാസ്‌കറിനായി വാങ്ങിയ പ്രതിഫലവും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. പത്ത് കോടിയാണ് ഈ ചിത്രത്തിനായി ദുൽഖർ വാങ്ങിയതത്രേ. എന്നാൽ ഇത് ഔദ്യോഗിക കണക്കുകൾ അല്ല. നിർമാണ കമ്പനി ഈ പ്രതിഫലം സ്ഥിരീകരിച്ചിട്ടില്ല. ആറ് കോടിയാണ് മലയാള ചിത്രങ്ങൾക്ക് ദുൽഖറിന്റെ പ്രതിഫലം.
കേരളത്തിൽ അടക്കം ലക്കി ഭാസ്‌കറിന്റെ സ്‌ക്രീൻ കൗണ്ട് വർധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനം കേരളത്തിൽ രണ്ട് കോടിയിൽ അധികം നേടിയിട്ടുണ്ട് .അതേസമയം തെലുങ്കിൽ ദുൽഖർ നായകനായി മൂന്ന് സിനിമകൾ കരാറായിട്ടുണ്ട്. റാണാ ദഗുബാട്ടിക്കൊപ്പമുള്ളതാണ് ഒരു തെലുങ്ക് സിനിമ എന്നുമാണ് റിപ്പോർട്ട്
Discussion about this post