ന്യൂയോർക്ക്: ആകാശത്ത് വെട്ടിത്തിളങ്ങുന്ന നക്ഷത്ര ഭീമനെ മറയ്ക്കാൻ ചന്ദ്രൻ. ഈ മാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകും. ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങളിൽ ഒന്നായ സ്പികയെ ആണ് ചന്ദ്രൻ മറയ്ക്കുക.
ഈ മാസം 27 നായിരുന്നു ഈ പ്രതിഭാസം ദൃശ്യമാകുക എന്നാണ് ഗവേഷകർ പറയുന്നത്. സഞ്ചാരത്തിനിടെ ഈ നക്ഷത്രത്തിന് മുൻപിലൂടെ ചന്ദ്രൻ കടന്ന് പോകും. ഈ വേളയിൽ സ്പിക പയെ മറയ്ക്കും. താത്കാലികമായിട്ടാകും ചന്ദ്രൻ ഈ നക്ഷത്രത്തെ മറയ്ക്കുക. കിഴക്കൻ ചക്രവാളത്തിൽ ആയിരിക്കും ഈ അപൂർവ്വ ദൃശ്യം കാണാൻ സാധിക്കുക.
കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് ഗവേഷകർ പറയുന്നത്. രാവിലെ 5.50 ഓടെ ഇത് ആകാശത്ത് ദൃശ്യമാകും. ഒരു മണിക്കൂറോളം നേരം നക്ഷത്രത്തെ ചന്ദ്രൻ മറയ്ക്കുമെന്നാണ് കരുതുന്നത് എന്നും ഗവേഷകർ അറിയിച്ചു.
അതേസമയം പുതിയ പ്രതിഭാസത്തിന് സാക്ഷിയാകാൻ നാളുകൾ എണ്ണി കാത്തിരിക്കുകയാണ് നാസ. നക്ഷത്രത്തെ നിരീക്ഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ നാസ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻ തന്നെ നിരീക്ഷണം ആരംഭിക്കാനാണ് തീരുമാനം.
കന്നിരാശിയിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രമാണ് സ്പിക. ഭൂമിയിൽ നിന്നും 250 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രത്തിന്റെ സ്ഥാനം. നീലയും വെള്ളയും കലർന്ന നിറമാണ് ഈ നക്ഷത്രത്തിന്.
Discussion about this post