ഹൂസ്റ്റൺ; സ്വന്തം കുഞ്ഞിനെ സോഷ്യൽമീഡിയയിലൂടെ വിൽക്കാൻ ശ്രമിച്ച 21 കാരി അറസ്റ്റിൽ. ഫേസബുക്കിലൂടെയാണ് കുട്ടിയെ വിൽക്കാൻ യുവതി ശ്രമിച്ചത്. ഹൂസ്റ്റൺ നിവാസിയായ ജൂനിപ്പർ ബ്രൈസൺ ആണ് അറസ്റ്റിലായത്.
സെപ്തംബറിൽ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ തേടുന്നതായി യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മുൻപ് അവൾ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ അറിയുമോയെന്ന് ഒരു കുടുംബാംഗത്തോടും ചോദിക്കുകയുണ്ടായി.
കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ബ്രൈസൺ ഏഴ് വ്യത്യസ്ത ആളുകളോട് സംസാരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബ്രൈസൺ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുള്ള സ്‌ക്രീൻഷോട്ടുകൾ ആളുകൾ കുടുംബാംഗമായ വില്യംസിന് അയക്കാൻ തുടങ്ങി. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലാർക്ക് ഓഫീസിൽ സമർപ്പിച്ച രേഖകൾ പ്രകാരം ജൂനിപ്പർ ബ്രൈസണിനെതിരെ പോലീസ് കേസെടുത്തു.
Discussion about this post