ജോലിയില്‍ പ്രമോഷന്‍ നേടാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ. കഴിയുമെന്നാണ് ഉത്തരം. ഇപ്പോഴിതാ അതിനെക്കുറിച്ച് ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡക്ടിവിറ്റി ഉപദേശക ലാറ നല്‍കുന്ന ഉപദേശം എന്തെന്ന് നോക്കാം. എപ്പോഴും കൃത്യമായ മുന്‍ഗണനകള്‍ (Priority) ഒരുക്കി പ്രവര്‍ത്തിക്കുന്നതാണ് വ്യക്തമല്ലാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ നല്ലതെന്നാണ് ലോറ പറയുന്നത്.
അടുത്ത വര്‍ഷം മാനേജര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുകയെന്നതാണ് ലക്ഷ്യമെങ്കില്‍ അതിനാവശ്യമായ നേതൃപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ടീം പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയെന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോറ പറഞ്ഞു. പ്രമോഷന്‍ ലഭിക്കുകയെന്ന നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഉടനടി സ്വീകരിക്കേണ്ട തന്ത്രപ്രധാനമായ കാര്യമാണ് പ്രോജക്ട് ടീമിനെ നയിക്കുകയെന്നത്. അതിനായിരിക്കണം നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ലോറ പറഞ്ഞു.
കൂടാതെ ‘നോ’ പറയുന്നത് കൂടുതല്‍ സാധാരണമാക്കുന്നതിന് പ്രാധാന്യം നല്‍കണമെന്നും ലോറ പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പലര്‍ക്കും നോ പറയാന്‍ സാധിക്കുന്നില്ലെന്ന് താന്‍ കണ്ടെത്തിയതായി ലോറ പറഞ്ഞു. നോ പറയുന്നതിന് വ്യക്തമായ കാരണവും പറയാന്‍ കഴിയണമെന്ന് ലോറ വ്യക്തമാക്കി.
നേരത്തെ ഗൂഗിളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് എഞ്ചിനീയര്‍മാര്‍ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈ (Sunder Pichai) രംഗത്തെത്തിയിരുന്നു. ‘
Discussion about this post