ന്യൂഡൽഹി : ആഗ്രക്ക് സമീപം മിഗ്-29 യുദ്ധവിമാനം തകർന്നുവീണു. പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് വന്ന യുദ്ധവിമാനമാണ് തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പഞ്ചാബിലെ ആദംപൂരിൽ നിന്നും ആണ് മിഗ്-29 യുദ്ധവിമാനം സൈനിക അഭ്യാസങ്ങൾക്കായി ആഗ്രയിലേക്ക് എത്തിയിരുന്നത്. വിമാനം തകർന്ന നിലം പതിക്കുന്നതിനു മുൻപായി രണ്ടു പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. തകർന്നുവീണ ഉടൻതന്നെ വിമാനത്തിന് തീ പിടിക്കുകയും ചെയ്തു.
ആഗ്രയ്ക്ക് സമീപത്തെ കഗറൗളിലെ സോണിഗ ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് യുദ്ധവിമാനം തകർന്നു വീണത്. ഇക്കാരണത്താൽ തന്നെ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Discussion about this post