ടൊറന്റോ: കാനഡയിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിക്കൂട്ടിലാക്കി രാജ്യത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. മാദ്ധ്യമപ്രവർത്തകനായ ഡാനിയൽ ബോർഡ്മാനാണ് ട്രൂഡോയ്‌ക്കെതിരെ ഗുരുതര ആരോരണം ഉന്നയിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന ആക്രമണം ഭയാനകമാണ്. ഇത് അതിർവരമ്പുകൾ ലംഘിച്ചിരിക്കുന്നു. ഇത് ഹിന്ദു ഭക്തർക്ക് നേരെ നടക്കുന്ന ആദ്യത്തെ പകൽ ആക്രമണമമാണ്യ ഈ രാജ്യത്ത് പോലീസിന്റെ പ്രതികരമം വെറുപ്പുളവാക്കുന്നതായിരുന്നു. അവർക്ക് ആ ആക്രമണം തടയാമായിരുന്നു. പക്ഷേ അവർ ഖാലിസ്ഥാനികളുടെ പക്ഷം ചേർന്ന് പ്രവർത്തിച്ചുവെന്ന് മാദ്ധ്യമപ്രവർത്തകൻ ആരോപിച്ചു.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകളാണ് ഇതിന് പിന്നിൽ. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കനേഡിയൻ പാർലമന്റംഗംം ചന്ദ്ര ആര്യ സംഭവത്തെ അപലപിച്ചിരുന്നു.
കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ അതിരുകടന്നു, ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിർ പരിസരത്തിൽ ഹിന്ദു കനേഡിയൻ ഭക്തരുടെ നേരെ ഖാലിസ്ഥാൻ നടത്തിയ കടന്നാക്രമണം രാജ്യത്ത് എത്രത്തോളം ആഴത്തിൽ ഖാലിസ്ഥാൻ തീവ്രവാദം വ്യാപിച്ചെന്ന് കാണിക്കുന്നു.’ ചന്ദ്ര ആര്യ എക്സിൽ കുറിച്ചു.രാഷ്ട്രീയത്തിന് പിറകെ നിയമനിർവഹണ സംവിധാനത്തിലും ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ചന്ദ്ര ആര്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയിൽ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമത്തിന്റെ പേരിൽ ഖാലിസ്ഥാനികൾക്ക് കടന്നുവരാൻ സൗജന്യ പാസ് ലഭിക്കുന്നതിൽ അതിശയമില്ലെന്നും കനേഡിയൻ ഹിന്ദു വിഭാഗക്കാർ അവരുടെ അവകാശങ്ങളെ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് രാഷ്ട്രീയക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറാൻ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post