ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ പ്രചരിക്കുന്നതായി കണ്ടെത്തൽ. സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് ബാങ്കിംഗ് വിവരങ്ങൾ മോഷ്‌ടിക്കാനും ആ വിവരങ്ങൾ ഹാക്കർമാർക്ക് കൈമാറാനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാൽവെയർ ആണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇത് ഫോണുകളിലെ ഇൻകമിംഗ് ബാങ്കിംഗ് കോളുകൾ ഹൈജാക്ക് ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന മാൽവെയർ ആണ് പുതുതായി കണ്ടെത്തിയിട്ടുള്ളത്. 2022-ൽ കാസ്‌പെർസ്‌കി ആദ്യമായി തിരിച്ചറിഞ്ഞ വ്യാജ കോൾ മാൽവെയറിൻ്റെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഹാക്കർമാർക്ക് വിദൂരമായി സ്മാർട്ട്‌ഫോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഈ മാൽവെയർ വഴി സാധിക്കും.
ഹാക്കർമാർ ഈ മാൽവെയർ APK ഫയലുകൾ ഉപയോഗിച്ചാണ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് വിതരണം ചെയ്യുന്നത്. ഒരു ഉപയോക്താവ് APK-യിൽ നിന്ന് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ വ്യാജ കോൾ മാൽവെയർ അതിനെ ഡിഫോൾട്ട് ഡയലറായി സജ്ജീകരിക്കാൻ വിവിധ അനുമതികൾ നൽകാനായി അഭ്യർത്ഥിക്കും . ഉപയോക്താക്കൾ പലപ്പോഴും അറിയാതെ തന്നെ ഈ അനുമതികൾ നൽകുന്നു. ഇതോടെ ഇൻകമിംഗ് കോളുകളെക്കുറിച്ചും ഡയൽ ചെയ്തവയെക്കുറിച്ചുമുള്ള വിവരങ്ങൾ തുടർച്ചയായി ആക്സസ് ചെയ്യാൻ ഹാക്കർമാരെ സഹായിക്കുന്നതാണ് ഈ മാൽവെയർ.
Discussion about this post