കോട്ടയം : കോട്ടയത്ത് ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് വെട്ടി കൊലപ്പെടുത്തി. കോട്ടയം വൈക്കത്താണ് സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ദമ്പതികളുടെ നാലു വയസ്സുള്ള കുട്ടിയെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷമാണ് യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
വൈക്കം മറവൻതുരുത്ത് സ്വദേശിനി ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് ആണ് കൊലപാതകം നടത്തിയത്. ഈ ദമ്പതികൾക്ക് നാലു വയസ്സുള്ള ഒരു കുട്ടിയാണ് ഉള്ളത്. ഭാര്യവീട്ടിൽ വച്ചായിരുന്നു നിധീഷ് ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തിയത്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് നിധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post