ലിമ : ഫുട്ബോൾ മത്സരത്തിനിടയിൽ ഇടിമിന്നൽ ഏറ്റുണ്ടായ അപകടത്തിൽ കായിക താരത്തിന് ദാരുണാന്ത്യം. പെറുവിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. അപകടമേറ്റ ഉടൻ അദ്ദേഹം കളിക്കളത്തിൽ തന്നെ മരിച്ചു വീഴുകയായിരുന്നു.
പെറുവിലെ ഹുവാന്‍കയോ നഗരത്തിൽ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായത്. ഫുട്ബോൾ മത്സരത്തിനിടയിൽ ശക്തമായ മഴ പെയ്തതോടെ റഫറി കായിക താരങ്ങളോട് കളി നിർത്തി മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. കളി നിർത്തി മടങ്ങുന്നതിനിടയിലാണ് ജോസ് ഹുഗോ ദെ ല ക്രൂസ് മെസയ്ക്ക് ഇടിമിന്നലേറ്റത്.
അതേസമയം തന്നെ മരിച്ച കളിക്കാരനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു താരത്തിനും ഇടിമിന്നൽ ഏറ്റിരുന്നു. അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post