അഗർത്തല: ത്രിപുരയിൽ അതിർത്തികടന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. ബംഗ്ലേദേശികൾ ഉൾപ്പടെ അഞ്ച് പേരെയാണ് ബിഎസ്എഫ് അതിർത്തിയിൽവച്ച് പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രത പാലിക്കുകയാണ് ബിഎസ്എഫ്.
ഇന്നലെ അർദ്ധരാത്രിയോട് കൂടിയായിരുന്നു സംഭവം. ജാൽക്കുംഭ ഗ്രാമത്തിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ചായിരുന്നു ഇവർ പിടിയിലായത്. പട്രോളിംഗ് നടത്തുന്നതിനിടെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ ഇവരെ പിടികൂടി.
അഞ്ച് പേരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതുസംബന്ധിച്ച രേഖകൾ പോലീസന് ലഭിച്ചു. ബംഗ്ലാദേശിലെ ബന്ധുക്കളെ കാണാൻ ഏതാനും മാസങ്ങൾക്ക് മുൻപ് രാജ്യം വിട്ടതായിരുന്നു മൂന്ന് പേരും. എന്നാൽ സംഘർഷങ്ങളെ തുടർന്ന് ഇവർക്ക് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ഇവർ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേർക്കുമെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സബ്‌റൂം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post