ഇസ്ലാമബാദ്: പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിയ്ക്കുന്ന പാക്കിസ്ഥാന്‍ സംഘം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇക്കാര്യം പറഞ്ഞതായി പാകിസ്ഥാനിലെ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ല.
അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. കഴിഞ്ഞ ദിവസം ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ജാതരായ രണ്ട് പേര്‍ക്കെതിരെ പാക്ക് പഞ്ചാബിലെ ഗുജ്രന്‍വാല പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണസംഘം പാക്ക സര്‍ക്കാരിന്റെ അനുമതി തേടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്നാണ് ആറംഗ അന്വേഷണ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴി തുറന്നത്. വ്യോമത്താവളവും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ച് സംഘം തെളിവെടുക്കും. എന്‍.ഐ.എ ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തുകയും ചെയ്യും.
Discussion about this post