മുംബൈ : ബിജെപി മുംബൈ ഘടകം അദ്ധ്യക്ഷൻ ആശിഷ് ഷേലാറിന് ഭായ് ഭൂജ് ചടങ്ങ് നടത്തി ഗായിക ആശാ ഭോസ്‌ലെ . ആശിഷ് തനിക്ക് സ്വന്തം സഹോദരനെ പോലെയാണെന്ന് ആശാ ഭോസ്‌ലെ പറഞ്ഞു.
സഹോദരന്റെ നെറ്റിയിൽ തിലകം ചാർത്തുകയും ആരതി ഉഴിയുകയും ആശീർവധിക്കുകയും മധുരം നൽകുകയും ചെയ്തു. ആശ ഭോസ്‌ലെയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു.
സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെ ആഘോഷിക്കുന്ന ചടങ്ങാണ് ഭായ് ദൂജ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ഈ ആഘോഷം നടത്തപ്പെട്ടുന്നു. സഹോദരിമാർ തങ്ങളുടെ സഹോദരന്മാർക്കാണ് ഈ ചടങ്ങ് നടത്തുക .
ഭോസ്‌ലെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ആശിഷ് ഷേലർ. ഇരുകുടുംബങ്ങളും ഒന്നിച്ച് പലവിധ ആഘോഷങ്ങളിൽ പങ്കെടുക്കാറുമുണ്ട്. രക്ഷാ ബന്ധൻ ചടങ്ങിൽ താരം ആശിഷിന്റെ കയ്യിൽ രാഖി കെട്ടി ആഘോഷിച്ചിരുന്നു.
Discussion about this post