ന്യൂയോർക്ക്: അമേരിക്കയുടെ അടുത്ത പ്രസിഡന്റിന്റെ പ്രവചിച്ച് തായ്‌ലന്റിലെ വൈറൽ ഹിപ്പപ്പൊട്ടാമസ് ആയ മൂ ദെംഗ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തായ്‌ലന്റിലെ ഖാവോ ഖിയോ ഓപ്പൻ സൂവിലാണ് ഈ ഹിപ്പൊ ഉള്ളത്.
കഴിഞ്ഞ ദിവസമാണ് ഹിപ്പൊ അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനം നടത്തിയത്. തിരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനാർത്ഥികളായ ടൊണാൾഡ് ട്രംപിന്റെയും കമലാഹാരിസിന്റെയും പേരുകൾ എഴുതിയ തണ്ണിമത്തനുകൾ ഹിപ്പൊയുടെ മുൻപിൽ വയ്ക്കുകയായിരുന്നു. ഈ സമയം വെള്ളത്തിൽ കിടന്ന് കളിക്കുകയായിരുന്നു ഹിപ്പൊ. തണ്ണിമത്തൻ കണ്ട ഹിപ്പൊ വെളളത്തിൽ നിന്നും കയറി വന്ന് ഡൊണാൾഡ് ട്രംപിന്റെ പേര് എഴുതിയ തണ്ണിമത്തൻ കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ മൂ ദെംഗിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഹിപ്പൊ എത്തി കമലാ ഹാരിസിന്റെ പേര് എഴുതിയ തണ്ണിമത്തൻ ആഹാരമാക്കി. മൂ ദെംഗയുടെ പ്രവചനം കാണാൻ നിരവധി പേരാണ് കാഴ്ച ബംഗ്ലാവിൽ എത്തിയത്.
അതേസമയം അമേരിക്കയിൽ ഇന്നാണ് തിരഞ്ഞടുപ്പ്. വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതുവരെ 78 മില്യൺ ആളുകൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post