സ്‌നേഹത്തിന്റെ അല്ലെങ്കില്‍ അടുപ്പത്തിന്റെ ഒരു പ്രതീകാന്മകമായ പ്രകടനമായാണ് ചുംബനത്തെ സമൂഹം കണക്കാക്കുന്നത്. 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെസൊപൊട്ടോമിയ എന്ന ആദിമ നാഗരികതയിലും ചുംബനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു . ഇത് ലൈംഗികതയോടും പരസ്പര ആകര്‍ഷണത്തോടും ബന്ധപ്പെട്ടുള്ള ഒരു പ്രകടനമായാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍ എങ്ങനെയാണ് ചുംബിക്കാന്‍ മനുഷ്യന്‍ പഠിച്ചത്. പരിണാമത്തിന്റെ ഏത് ദശയില്‍ വെച്ചാണ് അത് സ്‌നേഹവുമായി ബന്ധപ്പെട്ട ഒരു പ്രതികരണമായി മാറ്റപ്പെട്ടത്. ഈ ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ പക്കല്‍ ഉത്തരമുണ്ട്.
നിരവധി തിയറികളാണ് ഇതു സംബന്ധിച്ച് ഉരുത്തിരിഞ്ഞിരിക്കുന്നത്. അതിലെ പ്രബലമായ ഒന്ന് മൃഗങ്ങളും പക്ഷികളിലുമുള്ള ഒരു സ്വഭാവത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അവ നവജാതരായ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ചവച്ചരച്ചാണ് കൊടുക്കുന്നത്. ഇതില്‍ നിന്നാവും ചുംബനം ഉരുത്തിരിഞ്ഞതെന്നാണ് വാദം. എന്നാല്‍ ഇത് അത്ര വിശ്വാസജനകമല്ലെന്നാണ് മറ്റൊരു കൂട്ടം ഗവേഷകര്‍ പറയുന്നത്.
ഏറ്റവും പുതിയ കണ്ടെത്തല്‍ പ്രകാരം നമ്മുടെ പൂര്‍വ്വികരായ കുരങ്ങുകളുടെ പൊതുസ്വഭാവമായ പരസ്പരമുള്ള വൃത്തിയാക്കലില്‍ നിന്നാണ് പരിണാമത്തിലൂടെ ചുംബനം നമ്മളിലുണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു.
കുരങ്ങുകള്‍ ചുണ്ടുകള്‍ ഉപയോഗിച്ച് മറ്റൊന്നിന്റെ ശരീരത്തിലെ പൊടിയും ചെള്ളുകളും വലിച്ചെടുക്കുന്നു ഇത് അവര്‍ക്കിടയിലുള്ള ഒരു അടുപ്പത്തിന്റെ പ്രകടനമാണ്. അത് പരിണാമ ദശയിലൂടെ പിന്നിട്ട് മനുഷ്യരിലേക്ക് എത്തിയപ്പോള്‍ ചുംബനമായി പരിണമിച്ചുവെന്ന് മാത്രം.
എന്തായാലും ഇതിനെയും മാറ്റിനിര്‍ത്തുന്ന പുതിയ കണ്ടെത്തലുകളോ പഠനങ്ങളോ ഒന്നും ഇതു വരെ വന്നിട്ടില്ല.
Discussion about this post